തിരുവനന്തപുരം: (truevisionnews.com) വിദേശ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ അധ്യാപകന് സസ്പെൻഷൻ. ബംഗ്ലാദേശ് സ്വദേശിയായ വിദ്യാർഥിയെ പീഡിപ്പിച്ച പരാതിയിലാണ് വകുപ്പ് മേധാവിയെ സസ്‌പെൻഡ് ചെയ്തത്. അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്.എം.റാഫിയെ സസ്പെൻഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു നീക്കാനുമാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്.
വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാമ്പസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.മൂന്നു വർഷം മുൻപ് സർവകലാശാല റാഫിയെ അസോസിയേറ്റ് പ്രൊഫസറായി നേരിട്ടു നിയമിക്കുകയായിരുന്നു. ചൊവ്വാഴ്ച കൂടിയ സിൻഡിക്കേറ്റിൽ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ പ്രത്യേക അജൻഡയായി വിഷയം ചർച്ചചെയ്ത ശേഷമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു മാറ്റാനും തീരുമാനിച്ചത്.
.gif)
Teacher suspended Karyavattom thiruvananthapuram campus complaint sexual assaulted foreign student
