എറണാകുളം: (truevisionnews.com) ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് ഇന്നലെ കാണാതായത്. കുട്ടി ഇപ്പോഴും തൊടുപുഴയിൽ ഉണ്ട്. അൽപ്പസമയത്തിനകം കുട്ടിയുമായി പോലീസ് സംഘം കളമശ്ശേരിയിലേക്ക് പുറപ്പെടും. ഇടപ്പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്.
.gif)
Edappalli 13 year old boy boy found thodupuzha
