നടന്നുപോകവേ ശക്തമായ കാറ്റില്‍ നിലതെറ്റി തോട്ടിലേക്ക് വീണു; ജല​ഗതാ​ഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

നടന്നുപോകവേ ശക്തമായ കാറ്റില്‍ നിലതെറ്റി തോട്ടിലേക്ക് വീണു; ജല​ഗതാ​ഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം
May 27, 2025 07:19 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com) ശക്തമായ കാറ്റില്‍ തോട്ടിലേക്ക് നിലതെറ്റി വീണ് ജലഗാതാഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ കൈനകരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടില്‍ ഓമനക്കുട്ടന്‍ (55) ആണ് മരിച്ചത്. കൈനകരി കനകശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ നടന്നുപോകുമ്പോള്‍ കാര്‍ഗില്‍ ബോട്ട് ജെട്ടിക്ക് സമീപത്തെ ജലാശയത്തിലേയ്ക്ക് വീഴുകയായിരുന്നു.

കനത്ത മഴയായതിനാല്‍ മഴ കോട്ട് ധരിച്ചായിരുന്നു ഓമനക്കുട്ടന്‍ നടുന്നുപോയത്. ഇതിനിടെ ശക്തമായ കാറ്റ് വീശുകയും ഓമനക്കുട്ടന്‍ പനക്കലിലെ തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. തോടിന് മറുകരയിലുണ്ടായിരുന്ന ആളുകള്‍ സംഭവം കണ്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ആലപ്പുഴയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഓമനക്കുട്ടനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Water Transport Department employee dies falling water body

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall