താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരം; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു

താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരം;  കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു
May 26, 2025 07:09 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെതിരെയാണ് നടപടി. ഡ്രൈവിങ്ങിനിടയിൽ ജയേഷ് ഫോൺ ഉപയോഗിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും 24ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ RPK 125 സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സ് 25ന് രാവിലെ താമരശ്ശേരി ചുരം കയറുമ്പോൾ ആണ് ബസ്സിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ടബസ്സിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും ഏറ്റവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജയേഷിനെ സസ്പെൻഡ് ചെയ്തത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഏറെ പ്രാധാന്യമേറിയതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെഎസ്ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുണ്ട്..

ksrtc swift driver suspended talking phone driving

Next TV

Related Stories
'പിണറായി ദി ലെജൻഡ്' ഡോക്യുമെന്ററി ഒരുങ്ങി; പ്രകാശനം ഇന്ന്

May 28, 2025 07:58 AM

'പിണറായി ദി ലെജൻഡ്' ഡോക്യുമെന്ററി ഒരുങ്ങി; പ്രകാശനം ഇന്ന്

'പിണറായി ദി ലെജൻഡ്' ഡോക്യുമെന്ററി പ്രകാശനം...

Read More >>
Top Stories