ഗസ്സയിലെ അഭയകേന്ദ്രമായ സ്കൂളിൽ ബോംബിട്ട് ഇസ്രായേൽ; കുഞ്ഞുങ്ങൾ ഉൾപ്പെടെ 25 പേരെ കൊലപ്പെടുത്തി

ഗസ്സയിലെ അഭയകേന്ദ്രമായ സ്കൂളിൽ ബോംബിട്ട് ഇസ്രായേൽ; കുഞ്ഞുങ്ങൾ ഉൾപ്പെടെ 25 പേരെ കൊലപ്പെടുത്തി
May 26, 2025 09:29 AM | By Susmitha Surendran

ഗസ്സ സിറ്റി: (truevisionnews.com) അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗസ്സ സിറ്റിയിലെ ഫഹ്മി അൽ-ജർജാവി സ്കൂൾ ആക്രമിച്ച് ഇസ്രായേൽ സൈന്യം 25 പേരെ കൊലപ്പെടുത്തി. ഗസ്സയിലെ പ്രായംകുറഞ്ഞ ഇൻഫ്ലുവൻസറായ യാഖീൻ ഹമദ് ഉൾപ്പെടെ നിരവധി കുട്ടികളും രണ്ട് റെഡ് ക്രോസ് പ്രവർത്തകരും ഒരു മാധ്യമപ്രവർത്തകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഭയകേന്ദ്രങ്ങളായ സ്കൂളുകൾ ആക്രമിക്കുന്നത് ഇസ്രായേൽ തുടരുകയാണ്. ഗസ്സയിലെ 95 ശതമാനം സ്കൂളുകളും ഇസ്രായേൽ ആക്രമിച്ചുകഴിഞ്ഞു.

ആക്രമണത്തിന് പിന്നാലെ സ്കൂളിൽ തീപടർന്നു. തീ പിന്നീട് നിയന്ത്രണവിധേയമാക്കിയെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ടെലഗ്രാം അപ്ഡേറ്റിൽ അറിയിച്ചു. 21 പേർക്ക് പരിക്കേറ്റിരുന്നു. ബോംബാക്രമണത്തിൽ സ്കൂളിന്‍റെ പകുതിയോളം ഭാഗങ്ങൾ തകർന്നു. വലിയ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. അവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. 

കഴിഞ്ഞ ദിവസം ഗസ്സയിൽ ഫലസ്തീൻ വനിതാ ഡോക്ടറുടെ ഒമ്പത് കുഞ്ഞുങ്ങളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ തഹ്‌രീർ ആശുപത്രി പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. അല അൽ നജ്ജാറിന്‍റെ മക്കളെയാണ് കൊലപ്പെടുത്തിയത്. ഡോക്ടറുടെ ഖാൻ യൂനിസിലെ വീട് ഇസ്രായേൽ ആക്രമിക്കുകയായിരുന്നു.

ഈ സമയത്ത്​ ഡോക്ടർ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ അവശേഷിക്കുന്ന ഒരു മകൻ അതിഗുരുതരാവസ്ഥയിലാണ്. ഗസ്സയിൽ ഒന്നരവർഷത്തിലേറെ തുടരുന്ന ഇസ്രായേൽ സൈന്യത്തിന്‍റെ നരനായാട്ടിൽ 53,901 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 1.22 ലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റു. 16,500ഓളം കുട്ടികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.

Israel bombs Gaza school killing 25 including children

Next TV

Related Stories
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories

//Truevisionall