കൊല്ലം : ( www.truevisionnews.com) അനിയന്ത്രിതമായി തീരക്കടൽ മണൽ ഖനനം ജീവനുകൾക്ക് ഭീഷണിയാകുന്നു, ചവറയിൽ കടൽ കയറി വീട് തകർന്നു. കരിത്തുറ തീരത്തെ പരേതനായ ബെൻസിഗറിൻ്റെ വീടാണ് തകർന്നത്. ഇവിടെ മകൻ ഡാളനും കുടുംബവുമാണ് താമസിക്കുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വീട് ഭാഗികമായി തകർന്നത്. കുടുംബത്തെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കടൽ കയറുന്നതിനാൽ മറ്റ് വീടുകളും തകർച്ചാ ഭീഷണിയിലാണ്.
കരിമണലിൻ്റെ നാടായ ചവറ കരിത്തുറ പ്രദേശത്താണ് ജൈവ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനെ ചൂഷണം ചെയ്ത് ഖനനം നടക്കുന്നത്. പ്രകൃതി ദുരന്തം ക്ഷണിച്ചുവരുത്തും വിധമാണ് കരിമണൽ ഖനനം തുടരുന്നത് .
.gif)
ഇന്നലെ ഒരു വലിയ ദുരന്തത്തിൽ നിന്നാണ് കുടുംബം രക്ഷപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ചവറ കരിത്തുറ പടിഞ്ഞാറു ഭാഗത്താണ് ചട്ടം ലംഘിച്ച് ഖനനം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കടൽ കയറി ഒരു വീട് നിലംപൊത്തുകയും കൂടാതെ നാശനഷ്ടങ്ങൾ വന്ന് ഭവിക്കുകയും ചെയ്തത്.
രണ്ടാഴ്ചയായി തുടരുന്ന കരിമണൽ ഖനനത്തെ തുടർന്ന് ഇന്നലെ രാത്രി 9. മണിയോടെയാണ് കടൽ ഇരച്ചു കയറി നാശനഷ്ടം ഉണ്ടായത് . ഉറച്ച മണ്ണിൽ പൂഴിമണ്ണ് നിറച്ച് ഉറപ്പിച്ച മണൽ തിട്ട മണ്ണെടുപ്പിൻ്റെ ഭാഗമായി നീക്കം ചെയ്തതാണ് കടൽ കയറി നാശനഷ്ടം ഉണ്ടാവാൻ കാരണമായി നാട്ടുകാർ പറയുന്നത് .
കടൽ തിരമാല ഇരച്ചു കയറാതിരിക്കാൻ നിർമ്മിച്ച മണൽ തിട്ട മണ്ണെടുപ്പിൻ്റെ ഭാഗമായി നീക്കം ചെയ്തത് . ഇതേ തുടർന്ന് തലേ ദിവസം കടൽ കയറി പാറക്കെട്ടുകൾ ഒലിച്ചുപോവുകയും വീടുകൾ തകർന്ന് വീണ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു . ഐ.ആർ.ഇ മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് വന്ന കെടുകാര്യസ്ഥതയാണ് ജീവൻ അപായപ്പെടുത്തുന്ന ഈ അപകടം ക്ഷണിച്ചു വരുത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത് .
തുടരെ പെയ്യുന്ന മഴയിൽ ഇനിയും കടൽ കയറാൻ സാഹചര്യമുള്ളതിനാൽ ഭീതിയിലാണ് കരിത്തുറ നിവാസികൾ . ഭീമൻ തിരമാലകളാണ് പ്രദേശത്തെ മുഴുവൻ വിഴുങ്ങുന്ന തരത്തിൽ ഇരമ്പിയെത്തുന്നത് . ഈ മണൽ ശോഷണം വഴി കൈവന്ന പ്രകൃതി ദുരന്തത്തിൽ നിന്നും കരകയറാനാവാതെ വാവിട്ട് നിലവിളിക്കുകയാണ് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ .
മത്സ്യതൊഴിലാളികൾ തിങ്ങി പാർക്കുന്ന ഈ പ്രദേശം ഇപ്പോൾ കടലാക്രമണത്തിൻ്റെയും മണ്ണിടിച്ചിലിൻ്റെയും ഭീഷണിയിലാണ്. ഈ പ്രകൃതി ആഘാതം സന്തുലിതാവസ്ഥയെ തന്നെ ബാധിച്ച സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാത്ത അങ്കലാപ്പിലാണ് നാട്ടുകാർ . ഇതിന് ഒരു പോംവഴി കാണാതെ മൗനം തുടരുകയാണ് ഐ.ആർ.ഇ കമ്പനി അധികൃതർ .
സാങ്കേതികമായി ആഴത്തിലുള്ള മണ്ണെടുപ്പാണ് മത്സ്യതൊഴിലാളികൾ തിങ്ങി പാർക്കുന്ന ഈ മൽസ്യ ബന്ധന സമൂഹത്തെ ഇപ്പോൾ പാരിസ്ഥിതിക നാശ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ എത്തിച്ചിരിക്കുന്നത് .
Coastal sand mining Threat sea inundates Chavara house collapses
