തൃശൂർ : ( www.truevisionnews.com ) പുതുക്കാട് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിന്റെ ടാങ്കിൽ വെച്ചിരുന്ന നോസിൽ തലയിൽ വന്നിടിച്ച് ജീവനക്കാരന് ഗുരുതര പരിക്ക്. എഴുപത്തിയഞ്ചുകാരനായ ചെങ്ങാലൂർ സ്വദേശി മുള്ളക്കര വീട്ടിൽ ദേവസിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ദേവസിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ഇന്ന് രാവിലെ പുതുക്കാട് പുളിക്കൻ ഫ്യൂവലിലാണ് സംഭവം. കാറിൽ പെട്രോൾ നിറക്കുന്നതിനിടെ ദേവസി ഡ്രൈവറിൽ നിന്ന് പണം വാങ്ങുകയായിരുന്നു. ഈ സമയത്ത് ടാങ്കിൽ ഘടിപ്പിച്ചിരുന്ന നോസിൽ എടുത്തിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ കാർ മുന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായത്.
.gif)
car pulled forward refueling employee seriously injured nozzle hits head
