സ്വന്തം മകൾ അല്ലല്ലോ..! പതിമൂന്നുകാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് രണ്ടാനമ്മ; തെളിവായത് കുട്ടികള്‍ പകര്‍ത്തിയ വീഡിയോ

സ്വന്തം മകൾ അല്ലല്ലോ..! പതിമൂന്നുകാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് രണ്ടാനമ്മ; തെളിവായത് കുട്ടികള്‍ പകര്‍ത്തിയ വീഡിയോ
May 22, 2025 08:36 AM | By Athira V

ഉജ്ജയിന്‍: ( www.truevisionnews.com  ) മധ്യപ്രദേശിലെ ഉജ്ജയിനില്‍ പതിമൂന്നുകാരിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. രത്തന്‍ഖേടി ഗ്രാമത്തിലാണ് സംഭവം. മധു എന്ന ബാലികയാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ബല്‍റാമിനെയും രണ്ടാനമ്മ സംഗീതയെയും അറസ്റ്റ് ചെയ്തു.

വൈദ്യുതാഘാതമേറ്റ് തന്റെ മകള്‍ മരിച്ചുവെന്നാണ് ബല്‍റാം അയല്‍വാസികളോട് പറഞ്ഞത്. പോലീസില്‍ വിവരം ധരിപ്പിച്ചില്ല. മരണവിവരം അറിഞ്ഞ് നാട്ടുകാര്‍ എത്തുന്നതിന് മുന്‍പ് തന്നെ മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കുകയും ചെയ്തു. അയല്‍വാസികളില്‍ ചിലര്‍ക്ക് ഇവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയെങ്കിലും മരണാനന്തര ചടങ്ങുകള്‍ മുടക്കേണ്ടെന്ന് കരുതി കൂടുതലൊന്നും ചോദിച്ചില്ല.

ഒരു ദിവസം കഴിഞ്ഞപ്പോഴാണ് അയല്‍വാസികളായ കുട്ടികള്‍ അവരുടെ ഫോണില്‍ പകര്‍ത്തിയ വീഡിയോ മുതിര്‍ന്നവരെ കാണിച്ചത്. സംസ്‌കരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ പുതപ്പിച്ചിരുന്ന തുണി മാറ്റിയപ്പോള്‍ കഴുത്തിലെ പാടുകള്‍ കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ അത് പകര്‍ത്തുകയും ചെയ്തു. കഴുത്തില്‍ എന്തോ വരിഞ്ഞു മുറുക്കിയ പാടുകളാണെന്ന് സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസിനെ അറിയിക്കുകയും വീഡിയോ കൈമാറുകയും ചെയ്തു.

ബല്‍റാമിനെയും സംഗീതയെയും ചോദ്യം ചെയ്തപ്പോള്‍ തുടക്കത്തില്‍ അവര്‍ സമ്മതിച്ചില്ല. പിന്നീട് വീഡിയോ കാണിച്ച് ചോദ്യം ചെയ്തപ്പോള്‍ സത്യം തുറന്ന് പറഞ്ഞു. ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിലെ മകള്‍ മധുവുമായി സംഗീത നിരന്തരം വഴക്കിടുമായിരുന്നു. സംഭവദിവസം അടുക്കളജോലിയെ ചൊല്ലി ഇരുവരും തര്‍ക്കിച്ചു.

താന്‍ പറഞ്ഞത് അനുസരിക്കാന്‍ വിസമ്മതിച്ച മധുവിനെ മര്‍ദ്ദിക്കുകയും പിന്നീട് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബല്‍റാം കുട്ടിയെ മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സംഗീതയോട് വിവരം ചോദിച്ചപ്പോള്‍ അവര്‍ സത്യം തുറന്ന് പറഞ്ഞു. ഭാര്യയെ രക്ഷിക്കാനാണ് താന്‍ മൃതദേഹം സംസ്‌കരിക്കാന്‍ ധൃതി കൂട്ടിയതെന്ന് ബല്‍റാം മൊഴിനല്‍കിയതായി പോലീസ് പറയുന്നു.

Stepmother kills 13 year old girl tying shawl around neck

Next TV

Related Stories
Top Stories