കോട്ടയം: ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ ദിലീപ് വർമയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയാണ് ആക്രമിച്ചത്.

പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ദിലീപ് വർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
man stab police officer kottayam medical college
