നീലേശ്വരം: (truevisionnews.com) പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ മൊഴിമാറ്റിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ചോയ്യംകോട് പോണ്ടിയിലെ സി. പ്രശാന്തിയെയാണ് (42) നീലേശ്വരം സി.ഐ നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. വിചാരണ നടന്നുകൊണ്ടിരിക്കുന്ന പോക്സോ കേസിൽ പ്രതിക്ക് അനുകൂലമായി മൊഴിനൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചുവെന്നാണ് കേസ്.

കോടതിയിൽ അനുകൂലമൊഴി നൽകിയാൽ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തതായും ഇതുസംബന്ധിച്ച് നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
Financial assistance offered favorable testimony Woman arrested trying change her testimony POCSO case
