കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു; ആശങ്കയിലായി മുംബൈ നഗരം

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു; ആശങ്കയിലായി മുംബൈ നഗരം
May 20, 2025 12:11 PM | By Athira V

മുംബൈ: ( www.truevisionnews.com) മുംബൈയിൽ കൊവിഡ് രോഗം വർധിക്കുന്ന വാർത്തകൾക്കിടയിൽ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കൊവിഡ് രോഗം പിടിപെട്ട രണ്ട് പേർ കെഇഎം ആശുപത്രിയിൽ മരിച്ചു.

എന്നാൽ കൊവിഡ് രോഗം മൂർച്ഛിച്ചതിനെ തുടർന്നല്ല മരണമെന്നും മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരായിരുന്നുവെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.അർബുദ രോഗത്തിന് ചികിത്സ ചെയ്യുന്ന 59കാരിയും വൃക്ക രോഗത്തിന് ചികിത്സയിൽ കഴിയുന്ന 14-കാരിയുമാണ് മരിച്ചത്.

നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശങ്കാജനകമല്ലെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കെഇഎം ആശുപത്രിയിൽ കോവിഡ് ബാധിച്ച 15 രോഗികളെ ചികിത്സിച്ചിട്ടുണ്ട്.

ഇവർക്കെല്ലാം ജലദോഷവും, പനിയുമായിരുന്നു ലക്ഷണങ്ങൾ. എന്നാൽ ദിവസങ്ങളിലെ ചികിത്സ കൊണ്ട് തന്നെ സുഖപ്പെട്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഹോങ്കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായതോടെയാണ് മുംബൈയിൽ അതീവ ജാഗ്രതാ നിർദ്ദേശം ഉയർന്നത്.

maharashtra 2 patients infected covid dies

Next TV

Related Stories
മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച് സ്കൂൾ; മൂന്ന് പേർക്കെതിരെ കേസ്

May 20, 2025 08:22 PM

മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച് സ്കൂൾ; മൂന്ന് പേർക്കെതിരെ കേസ്

മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച്...

Read More >>
കനത്ത മഴയിൽ മതിൽ തകര്‍ന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

May 19, 2025 03:34 PM

കനത്ത മഴയിൽ മതിൽ തകര്‍ന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

കനത്ത മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് വീണ് സ്ത്രീ...

Read More >>
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി, വിവരം നല്‍കാന്‍ അതിര്‍ത്തി കടന്നു, യുവാവിനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

May 19, 2025 09:23 AM

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി, വിവരം നല്‍കാന്‍ അതിര്‍ത്തി കടന്നു, യുവാവിനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

പാക്കിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ഉത്തര്‍പ്രദേശ് സ്വദേശി...

Read More >>
Top Stories