കോഴിക്കോട് വളയത്ത് ശക്തമായ മഴയിൽ മിനിസ്റ്റേഡിയത്തിൻ്റെ മതിൽ തകർന്നു; ഒഴിവായത് വൻ അപകടം

കോഴിക്കോട് വളയത്ത് ശക്തമായ മഴയിൽ മിനിസ്റ്റേഡിയത്തിൻ്റെ മതിൽ തകർന്നു; ഒഴിവായത് വൻ അപകടം
May 20, 2025 09:17 AM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് വളയത്ത് ശക്തമായ മഴയിൽ വളയം അച്ചംവീട്ടിലെ മിനിസ്റ്റേഡിയത്തിൻ്റെ മതിൽ തകർന്നു. അച്ചംവീട്ടിലെ പ്രണവം മിനിസ്റ്റേഡിയത്തിൻ്റെ ചുറ്റു മതിലാണ് തിങ്കളാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ തകർന്നു വീണത്.

തൊട്ടടുത്ത വീട്ടുപറമ്പിലേക്കാണ് മതിൽ പതിച്ചത്. ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലാത്തതിനാൽ വൻ അപകടം ഒഴിവാവുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻ പാണ് പ്രണവം ക്ലബ് ഇരുപതുലക്ഷം രൂപ ചെലവഴിച്ച് മിനിസ്റ്റേഡിയത്തിന് ചുറ്റുമതിൽ പണിതത്. ഇതിൻ്റെ ഒരുഭാഗമാണ് തകന്നുവീണത്.

ഇതിനുസമീപത്ത് നാലോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. മതിൽ തകരുന്ന സമയത്ത് കുട്ടികളൊന്നും ഗ്രൗണ്ടിലില്ലാത്തതിനാൽ വൻ അപകടം ഒഴിവാവുകയായിരുന്നു.

wall MiniStadium collapsed due heavy rain Kozhikode Valayam

Next TV

Related Stories
കോഴിക്കോട് വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞു; മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

May 20, 2025 12:53 PM

കോഴിക്കോട് വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞു; മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞ് ഒരു...

Read More >>
ഒടുവിൽ 'പൂട്ട്' വീണു; കോഴിക്കോട് വൃത്തിയും വെടിപ്പുമില്ലാത്ത ഹോട്ടലുകൾക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

May 20, 2025 11:17 AM

ഒടുവിൽ 'പൂട്ട്' വീണു; കോഴിക്കോട് വൃത്തിയും വെടിപ്പുമില്ലാത്ത ഹോട്ടലുകൾക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട് നഗരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്‌ത ഹോട്ടലുകൾക്ക്...

Read More >>
Top Stories