മുംബൈ: ( www.truevisionnews.com ) അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് ഫ്ലാറ്റിൽ രാസലഹരി നിർമിച്ച് വിറ്റിരുന്ന വിദേശ വനിതയെ അറസ്റ്റ് ചെയ്തു. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു (26) ആണ് മുംബൈയിൽ പിടിയിലായത്.

നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപന നടക്കുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തുളിഞ്ച് പൊലീസ് നടത്തിയ പരിശോധന നടത്തുകയായിരുന്നു. അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നെന്നു സീനിയർ പൊലീസ് ഇൻസ്പെക്ടർ വിജയ് ജാദവ് പറഞ്ഞു.
Police arrive while preparing chemical intoxicant pressure cooker twemty six year old woman arrested
