കോഴിക്കോട്: ( www.truevisionnews.com ) പൊലീസിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ സാക്ഷി പറഞ്ഞതിന് പ്രതിയുടെ സുഹൃത്തുക്കൾ ഹോട്ടൽ അടിച്ചുതകര്‍ത്തു. സാക്ഷി പറഞ്ഞയാളുടെ സഹോദരന്‍റെ ഹോട്ടലിനുനേരെയാണ് ആക്രമണം. കോഴിക്കോട് മുക്കം വലിയപറമ്പിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഹോട്ടലിനുനേരെ ആക്രമണമുണ്ടായത്.

പൊലീസിനെ ആക്രമിച്ച കേസില്‍ സാക്ഷിയായ സുബൈറിന്‍റെ സഹോദരന്‍റെ ഹോട്ടലാണ് വലിയപറമ്പ് സ്വദേശി സാദിഖ് അടിച്ചുതകര്‍ത്തത്. കാര്‍ മോഷണം അന്വേഷിക്കാനെത്തിയ കല്‍പ്പറ്റ പൊലീസിനെ കത്തി കൊണ്ട് വെട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സംഭവം.
accused friends vandalized the hotel after witness statement incident Kozhikode
