May 18, 2025 06:23 AM

ശ്രീഹരിക്കോട്ട: ( www.truevisionnews.com )പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിക്കാൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം പരാജയപ്പെടാൻ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാൻ ഡോ. വി നാരായണൻ അറിയിച്ചു. ഭൌമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ല.

പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമാണ്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാൻ കാരണം. അഞ്ച് നൂതന ഇമേജിം​ഗ് സംവിധാനങ്ങളാണ് ഉപ​ഗ്രഹത്തിലുണ്ടായിരുന്നത്. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101ാം വിക്ഷേപണം കൂടിയായിരുന്നു.

PSLV C61 launch fails ISRO says fault occurred after third stage

Next TV

Top Stories