തിരുവനന്തപുരം: (truevisionnews.com) കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് ട്രാപ് കേസുകളിലായി നാലുപേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. 10,000 രൂപ കൈക്കൂലി വാങ്ങവെ, വയനാട് മുട്ടിൽ കെ.എസ്.ഇ.ബി ഓവർസിയർ ചെല്ലപ്പനെയും ഇ.ഡി കേസുകൾ ഒഴിവാക്കിക്കൊടുക്കാമെന്നുപറഞ്ഞ് 2,00,000 രൂപ കൈക്കൂലി വാങ്ങിയ ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരെയും പി.എഫ് അക്കൗണ്ടിലെ തുക മാറിക്കൊടുക്കുന്നതിന് 10,000 രൂപയും 90,000 രൂപയുടെ ചെക്കും ഉൾപ്പെടെ 1,00,000 രൂപ കൈക്കൂലി വാങ്ങിയതിന് വടകര പാക്കയിൽ ജെ.ബി യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഇ.വി. രവീന്ദ്രനെയുമാണ് വിജിലൻസ് കെണിയൊരുക്കി കൈയോടെ പിടികൂടിയത്.ചുരുങ്ങിയ സമയത്തിനുള്ളിൽ വിജിലൻസ് വിജയകരമായി നടത്തിയ ട്രാപ് കേസുകളുടെ എണ്ണത്തിൽ ഇത് സർവകാല റെക്കോഡാണ്.

Vigilance alltime record Four people arrested two days
