'യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണം, തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് ഓർമ്മിക്കണം'- പിഎംഎ സലാം

 'യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണം, തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് ഓർമ്മിക്കണം'- പിഎംഎ സലാം
May 16, 2025 08:19 AM | By Susmitha Surendran

മലപ്പുറം : (truevisionnews.com)  കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് ഓർമ്മിക്കണമെന്ന് കോൺഗ്രസ് നേതാക്കളെ പിഎംഎ സലാം ഓർമ്മിപ്പിച്ചു. അധ്യക്ഷ പദവിയിലെ കെ സുധാകരന്റെ അതൃപ്തിയും കെപിസിസി പുനസംഘടനയിലെ കോൺഗ്രസ്‌ നേതാക്കളുടെ അതൃപ്തിയുമായും ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണം. തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് എല്ലാ നേതാക്കളും ഓർക്കണം. അത് ലീഗ് ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും ഉത്തരവാദിത്വമാണ്. അക്കാര്യം എല്ലാ പാർട്ടികളെയും ഓർമ്മിപ്പിക്കുകയാണ്. വലിയ പ്രതിസന്ധി കോൺഗ്രസിലുണ്ടെന്ന് കരുതുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പിഎംഎ സലാം പ്രതികരിച്ചു.

PMA Salam responds controversies related KPCC reorganization.

Next TV

Related Stories
'പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല' - വെളിപ്പെടുത്തലുമായി ജി സുധാകരന്‍

May 15, 2025 09:42 AM

'പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല' - വെളിപ്പെടുത്തലുമായി ജി സുധാകരന്‍

പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് ജി....

Read More >>
Top Stories