'നിരന്തരം ചീത്തവിളിച്ചു, ഭൂരിഭാഗം സമയവും കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു' - പാക് പീഡനം വെളിപ്പെടുത്തി ജവാന്‍

'നിരന്തരം ചീത്തവിളിച്ചു, ഭൂരിഭാഗം സമയവും കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു' - പാക് പീഡനം വെളിപ്പെടുത്തി ജവാന്‍
May 15, 2025 01:07 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com)  അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായ്ക്ക് പാക് സൈന്യത്തിന്റെ പക്കല്‍നിന്നും പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി വെളിപ്പെടുത്തല്‍. ഏപ്രില്‍ 23-ന് പാകിസ്താന്‍ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ജവാനെ 20 ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച രാവിലെയാണ് ഇന്ത്യക്ക് കൈമാറിയത്. ഈ ദിവസങ്ങളില്‍ പാകിസ്താന്റെ സൈനിക ക്യാമ്പില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചാണ് വെളിപ്പെടുത്തല്‍.

പാക് സൈനികര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായും ശാരീരികമായും തളര്‍ത്താന്‍ വേണ്ട പ്രവര്‍ത്തികള്‍ ചെയ്തിരുന്നതായി പൂര്‍ണം കുമാര്‍ വെളിപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ പറയുന്നു. 'ഭൂരിഭാഗം സമയവും കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു. മൂന്ന് സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. അതില്‍ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു.

അവിടെനിന്നും വിമാനങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടിരുന്നു. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി,' പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങള്‍ പറഞ്ഞു. സൈനികവേഷങ്ങളിലല്ല മറിച്ച് സാധാരണ വേഷങ്ങളില്‍ എത്തിയ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ ബിഎസ്എഫിന്റെ സേനാവിന്യാസത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. ചില ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുകളും അവര്‍ പൂര്‍ണം ഷായോട് അന്വേഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അത്തരം വിവരങ്ങളൊന്നും നല്‍കിയിട്ടില്ല എന്നാണ് പറഞ്ഞതെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.




BSF jawan PoornamKumarShah allegedly tortured Pakistani army.

Next TV

Related Stories
തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല

May 15, 2025 07:33 PM

തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല

ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷത്തിനിടെ തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ...

Read More >>
Top Stories










Entertainment News