കൊല്ലം: (truevisionnews.com) കൊല്ലം ചിതറയിൽ നിന്ന് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ 12-ാം തീയതിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. എന്നാൽ കുട്ടി വീട്ടിൽ നിന്നും പോകാനുള്ള കാരണം വ്യക്തമല്ല. ഫോർട്ട് കൊച്ചിയിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു.

ഒരു ദിവസം ജോലി ചെയ്തപ്പോൾ തന്നെ റെസ്റ്റോറന്റ് ഉടമകൾ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിച്ചു. കൊല്ലത്തു നിന്ന് ബന്ധുക്കളും പൊലീസും എത്തി കുട്ടിയെ കൊണ്ടുപോയി.
Missing 10th grade boy found Kollam
