(truevisionnews.com) കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം പി. ബിജെപി അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അംഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി.കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
Shafi Parambil responds abuse against SophiaQureshi
