വില്ലനായത് പൊറോട്ട, കട അടയ്ക്കാനൊരുങ്ങുമ്പോള്‍ പൊറോട്ട ആവശ്യപ്പെട്ടു; കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു, പ്രതികള്‍ക്കായി അന്വേഷണം

വില്ലനായത് പൊറോട്ട, കട അടയ്ക്കാനൊരുങ്ങുമ്പോള്‍ പൊറോട്ട ആവശ്യപ്പെട്ടു; കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു, പ്രതികള്‍ക്കായി അന്വേഷണം
May 12, 2025 10:16 AM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ ഇന്നലെ രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം.

ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. അക്രമത്തിനിടയില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

shopkeeper head smashed for not giving porotta kollam

Next TV

Related Stories
തുറിച്ച് നോക്കിയെന്നാരോപണം; ബാറിന് മുന്നില്‍ വെച്ച് യുവാവിന് ക്രൂരമർദ്ദനം, രണ്ട് പേര്‍ പിടിയില്‍

Jun 12, 2025 01:57 PM

തുറിച്ച് നോക്കിയെന്നാരോപണം; ബാറിന് മുന്നില്‍ വെച്ച് യുവാവിന് ക്രൂരമർദ്ദനം, രണ്ട് പേര്‍ പിടിയില്‍

ബാറിന് മുന്നില്‍ വെച്ച് യുവാവിന് ക്രൂരമർദ്ദനം, രണ്ട് പേര്‍...

Read More >>
ദാരുണം, ബൈക്കിന് കുറുകെ നായ ചാടി; പിറന്നാൾ ദിനത്തിൽ പൊലീസുകാരൻ മരിച്ചു

Jun 11, 2025 10:40 AM

ദാരുണം, ബൈക്കിന് കുറുകെ നായ ചാടി; പിറന്നാൾ ദിനത്തിൽ പൊലീസുകാരൻ മരിച്ചു

കൊല്ലത്ത് ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ...

Read More >>
കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Jun 3, 2025 04:15 PM

കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം ജില്ലയില്‍ കെഎസ്‌യുവിന്റെ പഠിപ്പു മുടക്ക്...

Read More >>
Top Stories