ന്യൂഡൽഹി: ( www.truevisionnews.com ) പാകിസ്താനെതിരേയുള്ള തിരിച്ചടി ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവണെ. പഹൽ ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാകിസ്താന് കനത്തപ്രഹരമേൽപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും ചിത്രം ഇനിയും ബാക്കിയാണെന്നുമുള്ള അർത്ഥത്തിൽ അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇന്ത്യ തിരിച്ചടിച്ചത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ പ്രത്യാക്രമണത്തിൽ ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു.
പുലർച്ചെ 1.44 ഓടെയായിരുന്നു ഇന്ത്യൻ സൈന്യം പാകിസ്താന് തിരിച്ചടി നൽകിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തിൽ ലഷ്കർ, ജെയ്ഷ താവളങ്ങൾ തകർത്തിരുന്നു. പാക് മേഖലകളിലെ ഒമ്പതിടങ്ങളിലായിരുന്നു സൈന്യം തിരിച്ചടി നൽകിയത്.
ഇന്ത്യൻ മിസൈലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായാണ് വിവരം. മസ്ഹൂദ് അസ്ഹറിന്റെ പ്രസ്താവനെയെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Abhi picture remain Former Army Chief hints that Pakistan backlash not over
