ജോലി കഴിഞ്ഞ് മടങ്ങി വരവേ അപകടം; ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച വയോധിക അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങി വരവേ അപകടം; ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച വയോധിക അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു
May 6, 2025 08:55 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച വയോധിക അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. പനച്ചമൂട് കൊളവിള സ്വദേശി സുന്ദരി (57) ആണ് മരണപ്പെട്ടത്. പനച്ചമൂട് മഠം ആശുപത്രിക്ക് സമീപം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ദേവികോട് കശുവണ്ടി ഫാക്ടറിയില്‍ ജോലിക്ക് പോയശേഷം മടങ്ങി വരവേയാണ് അപകടം നടന്നത്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാൽ വഴുതി റോഡിൽ വീണ സുന്ദരിയുടെ പുറത്തുകൂടെ അതെ ബസ് തന്നെ കയറിയിറങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സുന്ദരി മകളുടെ മക്കളോടൊപ്പം ആണ് താമസിക്കുന്നത്. വെള്ളറട പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

അതേസമയം കണ്ണൂർ തളിപ്പറമ്പയിൽ സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കീഴറയിലെ അജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സോളാർപാനൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

തുടർന്ന് പരി യാരം മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രമാദമായ ഷുക്കൂർ വധക്കേസിലെ പ്രതിയായ രാധാ കൃഷ്‌ണൻ്റെ മകനാണ്. കേസിൻ്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിൽ നടക്കുന്നതിനാൽ രാധാകൃഷ്ണൻ അവിടെയാണ് ഉണ്ടായിരുന്നത്. മകൻ്റെ മരണവിവരം അറിഞ്ഞ് രാധാ കൃഷ്‌ണൻ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.



bus accident Elderlywoman dies crushed under bus

Next TV

Related Stories
വിലക്കുറവില്‍ പഠനോപകരണങ്ങള്‍ വാങ്ങാം; കണ്‍സ്യൂമര്‍ഫെഡ് സ്റ്റാളില്‍ തിരക്കേറുന്നു

May 6, 2025 08:32 PM

വിലക്കുറവില്‍ പഠനോപകരണങ്ങള്‍ വാങ്ങാം; കണ്‍സ്യൂമര്‍ഫെഡ് സ്റ്റാളില്‍ തിരക്കേറുന്നു

കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കി സപ്ലൈക്കോയും സിവില്‍ സപ്ലൈസും....

Read More >>
നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

May 6, 2025 08:14 PM

നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍...

Read More >>
പേവിഷബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

May 6, 2025 06:52 PM

പേവിഷബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

പേവിഷബാധയെ തുടർന്നുള്ള മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ....

Read More >>
Top Stories