May 5, 2025 10:30 PM

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തത്തിലെ പ്രാഥമിക അന്വേഷണത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.  

എന്നാൽ പരിശോധന പൂർത്തിയാകാത്ത ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിച്ചതിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് മന്ത്രി വിശദീകരണം തേടി. രോഗികളെ പ്രവേശിപ്പിച്ചത് സർക്കാർ അനുമതിയില്ലാതെയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി പുക ഉയർന്നത് സൃഷ്ടിച്ച വിവാദം പൂർണമായും കെട്ടടങ്ങുന്നതിന് മുൻപാണ്, അതേ കെട്ടിടത്തിൽ തീ പിടുത്തമുണ്ടായത്.ആറാം നിലയിലെ ഓപ്പറേഷൻ തീയറ്റർ ബ്ലോക്കിൽ തീപിടുത്തമുണ്ടാവുകയും പുക ഉയരുകയും ചെയ്തു. പിന്നാലെ ഫയർ ഫോഴ്സ് എത്തി തീയണച്ചു.അപകട സമയത്ത് മൂന്നും നാലു ബ്ലോക്കിൽ ഇരുപതോളം രോഗികൾ ഉണ്ടായിരുന്നു. വെള്ളിമാടുകുന്ന് നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.




Kozhikode Medical College fire incident

Next TV

Top Stories










GCC News