ചെന്നൈ: ( www.truevisionnews.com) മലയാളി ഡോക്ടർ തമിഴ്നാട്ടിൽ ട്രക്കിങ്ങിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്‍റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ആനമലൈ പൊലീസ് കേസെടുത്തു.

young malayali doctor collapses diesrekking tamilnadu
