കാപ്പാട്:(കോഴിക്കോട്): ( www.truevisionnews.com ) കാപ്പാട് ബീച്ചില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ കണ്ണന്‍കടവ് സ്വദേശി അല്‍ത്താഫിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇരുപത്തിമൂന്ന് വയസായിരുന്നു. ഇന്നലെ രാവിലെ കണ്ണന്‍കടവിലെ വീട്ടില്‍ നിന്നും ജോലിയ്‌ക്കെന്നും പറഞ്ഞ് ഇറങ്ങിയ അല്‍ത്താഫ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല.

ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. അല്‍ത്താഫിന്റെ സ്‌കൂട്ടര്‍ തുവ്വപ്പാറ ഭാഗത്തുനിന്നും കണ്ടെത്തിയിരുന്നു. വാഹനത്തില്‍ നിന്നും ചെരിപ്പും തോര്‍ത്തുമുണ്ടും ലഭിച്ചിരുന്നു.
അല്‍ത്താഫ് കടലില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ കോസ്റ്റ് ഗാര്‍ഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ലിബര്‍ട്ടി ഹോംസ്‌റ്റേയ്ക്ക് സമീപത്ത് കരയ്ക്കടിഞ്ഞ നിലയില്‍ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Missing youth body found Kappad beach claiming gone work
