ദില്ലി: (truevisionnews.com) പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതിനെ തുടർന്ന് രാജസ്ഥാൻ ജയ്സാൽമീറിൽ യുവാവ് അറസ്റ്റിൽ. പത്താൻ ഖാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐക്ക് വേണ്ടി ഇയാൾ ചാരപ്രവർത്തനം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ പാകിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം സമാനമായ സംഭവത്തെ തുടര്‍ന്ന് ബീഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബീഹാർ സ്വദേശി 26കാരനായ സുനിൽ എന്നയാളെയാണ് ആർമി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനി വനിതയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിനെക്കുറിച്ചുള്ള പരിശോധനക്കൊടുവിലാണ് ഈ വിവരം ആർമി ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.
മിലിട്ടറി ഏരിയയെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇയാൾ പാകിസ്ഥാനി വനിതയ്ക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പാകിസ്ഥാനി വനിത ഇയാൾക്ക് പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സൈബർ വിംഗിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ സ്വദേശികളുമായിട്ടുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും നിരീക്ഷണത്തിലായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് സുനിലിന്റെ വാട്ട്സ് ആപ്പ് ചാറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് ആർമി ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
young man arrested Jaisalmer Rajasthan spying Pakistan.
