180 ഗ്രാമിലധികം എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ

180 ഗ്രാമിലധികം എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ
May 3, 2025 11:30 AM | By Susmitha Surendran

തൃശൂർ : (truevisionnews.com) തൃശൂരിൽ എംഡിഎംഎ വേട്ട. കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎമ്മെയുമായി രണ്ടുപേർ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എംടിഎമ്മെയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്റെ പേരിൽ നിരവധി ലഹരിക്കേസുകൾ ഉണ്ട്. പറവൂർ സ്വദേശിനിയാണ് പിടിയിലായ ദീക്ഷിത.

റെയിൽവെ സ്റ്റേഷനിലെ വൈദ്യുതി ലൈനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടരുന്നു

ഗോരഖ്പൂർ: ( www.truevisionnews.com ) ഉത്തർപ്രദേശിലെ റെയിൽവെ സ്റ്റേഷനിൽ ഓവർഹെഡ് വൈദ്യുതി ലൈനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഗോരഖ്പൂരിലെ സഹ്ജൻവ റെയിൽവെ സ്റ്റേഷനിലാണ് സംഭവം.

സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന് പിന്നിൽ കേശവ്പൂർ പവർ സബ് സ്റ്റേഷന് സമീപത്താണ് തറനിരപ്പിൽ നിന്ന് ഇരുപത് അടിയോളം ഉയരത്തിലുള്ള വൈദ്യുതി ലൈനിൽ തുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. നാട്ടുകാർ പിന്നീട് പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം വൈദ്യുതി ലൈനിൽ നിന്ന് താഴെയിറക്കി പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതിന് പുറമെ പരിസരത്തുള്ള ഓരോ വീടുകളിലും കയറിയിറങ്ങി അന്വേഷണം നടത്തുന്നുണ്ടെന്നും നോർത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.

റെയിൽവെ ട്രാക്കിന് പരിസരത്തുള്ള ഏതെങ്കിലും വീട്ടിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം വലിച്ചെറിഞ്ഞതാവാനുള്ള സാധ്യതയാണ് കാണുന്നതെന്നും എന്നാൽ എല്ലാ സാധ്യതകളും മുന്നിൽകണ്ടുള്ള അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Two people arrested more 180 grams MDM Thrissur.

Next TV

Related Stories
പണ്ട് മുതലേ ഇങ്ങനെയാണോ? തൃശൂരിൽ ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയ എം വി ഡി ഉദ്യോഗസ്ഥർ പിടിയിൽ

Apr 30, 2025 07:58 PM

പണ്ട് മുതലേ ഇങ്ങനെയാണോ? തൃശൂരിൽ ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയ എം വി ഡി ഉദ്യോഗസ്ഥർ പിടിയിൽ

തൃശൂരിൽ ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ...

Read More >>
  ഷീല സണ്ണിക്കെതിരായ വ്യാജ ലഹരികേസ് ; മകന്റെപങ്ക് അന്വേഷിക്കും, പൊലീസ് ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് എത്തിയില്ല

Apr 30, 2025 10:27 AM

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരികേസ് ; മകന്റെപങ്ക് അന്വേഷിക്കും, പൊലീസ് ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് എത്തിയില്ല

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസ്...

Read More >>
'സുരേഷ് ഗോപിക്കും പുലിപ്പല്ല് മാല, എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണം'; കേന്ദ്രമന്ത്രിക്കെതിരെ പരാതി

Apr 29, 2025 09:39 PM

'സുരേഷ് ഗോപിക്കും പുലിപ്പല്ല് മാല, എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണം'; കേന്ദ്രമന്ത്രിക്കെതിരെ പരാതി

പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ...

Read More >>
Top Stories