ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം വീടിന് മുന്നിൽ ഇരിക്കുന്നതിനിടെ

ഇടിമിന്നലേറ്റ്  യുവാവ് മരിച്ചു; അപകടം വീടിന് മുന്നിൽ ഇരിക്കുന്നതിനിടെ
May 2, 2025 10:46 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.

വീടിന് മുന്നിൽ ഇരിക്കവേയാണ് രാജേഷിന് മിന്നലേറ്റത്. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയം മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. ഇവർക്ക് അപായം സംഭവിച്ചില്ല.

കൂലിപണി ചെയ്തു വരികയായിരുന്നു രാജേഷ്. ശക്തമായ മിന്നലിൽ സമീപത്തെ മറ്റൊരു വീട്ടിലെ വയറിങ് മുഴുവനായി കത്തി നശിച്ചു. ചരുവിള വീട്ടിൽ സന്തോഷിന്റെ വീട്ടിൽ മിന്നൽ പതിച്ചെങ്കിലും വീട്ടിലുള്ളവർക്ക് അപകടം സംഭവിച്ചില്ല.

youth died lightning strike varkala

Next TV

Related Stories
അവസാന ഡോസിനുമുമ്പ് പനി തുടങ്ങി;  പേവിഷബാധയേറ്റ  ഏഴുവയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

May 3, 2025 11:58 AM

അവസാന ഡോസിനുമുമ്പ് പനി തുടങ്ങി; പേവിഷബാധയേറ്റ ഏഴുവയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച എഴുവയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു...

Read More >>
'ചൂട് പോയി തണുപ്പ് വരും';  സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി മഴ തുടരും

May 3, 2025 10:45 AM

'ചൂട് പോയി തണുപ്പ് വരും'; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി മഴ തുടരും

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്....

Read More >>
'എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല'; പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ

May 2, 2025 05:23 PM

'എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല'; പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ

പ്രധാനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പരിഭാഷകന്‍ പള്ളിപ്പുറം...

Read More >>
Top Stories