പാട്ന: ( www.truevisionnews.com ) ബിഹാറിൽ ഓർക്കസ്ട്ര നർത്തകിയെ ഭർത്താവിന്‍റ മുന്നിലിട്ട് ക്രൂര ബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഭർത്താവിനൊപ്പം ശങ്കർപൂർ ദിയാരയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നർത്തകിയെയാണ് മൂന്ന് പേർ തോക്കിൻ മുനയിൽ ക്രൂരമായി ബലാത്സംഗം ചെയ്തത്. ബിഹാറിലെ വൈശാലി ജില്ലക്കാരിയായ യുവതിയാണ് ഷാപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള സിക്കന്ദർപൂർ ദിയാരയ്ക്ക് സമീപത്ത് വെച്ചാണ് പീഡിനത്തിന് ഇരയായത്.

ഏപ്രിൽ 30 ന് പുലർച്ചെയാണ് സംഭവം. ശങ്കർപൂർ ദിയാരയിൽ ഒരു വിവാഹ ചടങ്ങിൽ നൃത്തം ചെയ്യാനെത്തിയതായിരുന്നു യുവതിയും ഭർത്താവും. പുലർച്ചയോടെയാണ് പരിപാടി അവസാനിച്ചത്. പരിപാടി അവസാനിച്ച ശേഷം മടങ്ങിപ്പോകുന്നതിനായി ദമ്പതികൾ ബൈക്ക് യാത്രക്കാരനോട് വഴി ചോദിച്ചു. ബൈക്ക് യാത്രികൻ അവരെ തെറ്റായ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടേക്ക് രണ്ട് കൂട്ടാളികളെയും ഇയാൾ വിളിച്ചുവരുത്തി.
പിന്നീട് ഭർത്താവിനെ കെട്ടിയിട്ട ശേഷം പ്രതികൾ യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം മൂന്ന് പേരും സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പീഡനത്തിന് ഇരയായ യുവതിയും ഭർത്താവും ഷാപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
orchestra dancer gang raped front husband bihar two accused arrested
