ഏറ്റുപാറ (കണ്ണൂർ): ( www.truevisionnews.com ) അമിതമദ്യപാനവും ഭാര്യയെ പിരിഞ്ഞ് താമസിക്കുന്നതിലെ വിഷമത്തിലും മനംനൊന്ത് വിമുക്തഭടന്‍ കിണറിന്റെ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു.

പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റുപാറ വാര്‍ഡ് അംഗം ഫിലിപ്പ് പാത്തിക്കലിന്റെ മകന്‍ പി.പി.മനോജ്(48)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് ചന്ദനക്കാംപാറ മാവുംതോട്ടിലെ ഔസേപ്പച്ചന്‍ എന്നയാളുടെ പറമ്പിലെ കിണറിന്റെ പൈപ്പില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
മാതാവ്-പരേതയായ ത്രേസ്യാമ്മ.
ഭാര്യ: മഞ്ജു,
മകന്‍: മെല്‍ബിന്‍.
കണ്ണൂരിൽ ബസ് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
ചെറുവത്തൂര്‍ (കണ്ണൂർ ): ( www.truevisionnews.com ) ബസ് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിയിലെ എം.ചിത്രയുടെ മകന്‍ എം.രാഹുലിനെയാണ്(27)ഇന്ന് പുലര്‍ച്ചെ 12.30 ന് ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജിന് സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.
പയ്യന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവാതിര എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ്.
Overdrinking wife abandons fourty eight year old man hangs himself from iron pipe well
