ചെറുവത്തൂര്‍ (കണ്ണൂർ ): ( www.truevisionnews.com ) ബസ് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിയിലെ എം.ചിത്രയുടെ മകന്‍ എം.രാഹുലിനെയാണ്(27)ഇന്ന് പുലര്‍ച്ചെ 12.30 ന് ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജിന് സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.

പയ്യന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവാതിര എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ്.
വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൂറ്റനാട് (പാലക്കാട്): ( www.truevisionnews.com ) ആനക്കര കൂടല്ലൂരിൽ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ (16)യെയാണ് വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Bus worker killed by train Kannur
