ഗർഭം ധരിച്ചത് പതിമൂന്നുകാരനില്‍ നിന്ന്, അധ്യാപിക ​വിദ്യാർത്ഥിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ സംഭവം; കേസിൽ വഴിത്തിരിവ്

ഗർഭം ധരിച്ചത് പതിമൂന്നുകാരനില്‍ നിന്ന്, അധ്യാപിക ​വിദ്യാർത്ഥിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ സംഭവം; കേസിൽ വഴിത്തിരിവ്
May 2, 2025 08:45 PM | By VIPIN P V

സൂറത്ത്: ( www.truevisionnews.com ) പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതിൽ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയിൽ അധ്യാപിക ​ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനിൽ നിന്നുമാണ് താൻ ​ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും അധ്യാപിക പറയുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് എതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ പരസ്പരം ഇഷ്ടത്തിലായിരുന്നു എന്നാണ് മൊഴി. കഴിഞ്ഞദിവസമാണ് ഇരുവരെയും ജയ്പൂരിൽ നിന്നും പിടികൂടിയത്.

ഗുജറാത്തിലെ സൂറത്തിലാണ് പതിമൂന്നുകാരനോട് പ്രണയം തോന്നിയ അധ്യാപിക ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം താമസിപ്പിച്ചത്. അഞ്ച് വർഷത്തോളമായി പതിമൂന്നുകാരന് ട്യൂഷൻ നൽകി വരികയായിരുന്നു അധ്യാപിക. കുട്ടിയുമായി പ്രണയത്തിലായ അധ്യാപിക ശാരീരിക ബന്ധവും പുലർത്തിയിരുന്നു.

ഇത് കണ്ടെത്തിയതോടെയാണ് പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25നാണ് ഇരുവരെയും കാണാതായത്. തുടർന്ന് കുട്ടിയുടെ പിതാവ് ഏപ്രിൽ 26ന് ട്യൂഷൻ ക്ലാസിൽ പോയ തന്റെ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ഇരുവരുമിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ട്രെയിനിൽ കയറാനായെത്തിയ അധ്യാപികയും പതിമൂന്ന്കാരനും ഏറെ നേരം സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ചിലവഴിച്ചിരുന്നു. തിരക്ക് അധികമാണെന്ന് കണ്ട് ഇവർ ബസ് മാർ​ഗം രാജസ്ഥാനിലേക്ക് പോയി. ഇരുവരും അഹമ്മദാബാദിലെ ഒരു ഹോട്ടലിൽ താമസിച്ച ശേഷം ഇവിടെ നിന്നും ഡൽഹിയിലേക്കും പിന്നീട് ജയ്പൂരിലേക്കും പോവുകയായിരുന്നു.

ജയ്പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ അന്വേഷണത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 25,000 രൂപയുമായാണ് അധ്യാപിക പതിമൂന്നുകാരനൊപ്പം നാട് വിട്ടത്.

teacher arrested for kidnapping thirteen year old student found pregnant

Next TV

Related Stories
ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

May 3, 2025 08:27 AM

ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേർ...

Read More >>
ശക്തമായ മഴയിലും കാറ്റിലും മരം വീണ്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

May 2, 2025 10:22 AM

ശക്തമായ മഴയിലും കാറ്റിലും മരം വീണ്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

ബെം​ഗളൂരുവിൽ മരം വീണ്‌ ഓട്ടോഡ്രൈവർക്ക്...

Read More >>
പാക് വ്യോമപാത അടച്ചത് മൂലം വൻ  നഷ്ട൦ ; സബ്‌സിഡി വേണമെന്ന് എയർ ഇന്ത്യ

May 2, 2025 09:32 AM

പാക് വ്യോമപാത അടച്ചത് മൂലം വൻ നഷ്ട൦ ; സബ്‌സിഡി വേണമെന്ന് എയർ ഇന്ത്യ

പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചത് മൂലം ഒരു വര്‍ഷത്തേക്ക് അധിക ചെലവ് നഷ്ടപരിഹാര പദ്ധതി തേടി എയര്‍...

Read More >>
കെ.ഐ.ഐ.ടി ക്യാമ്പസ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

May 2, 2025 09:03 AM

കെ.ഐ.ഐ.ടി ക്യാമ്പസ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

ഹോസ്റ്റൽ മുറിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത...

Read More >>
Top Stories