ഭുബനേശ്വർ: ( www.truevisionnews.com ) ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ഐ.ടി) യുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ മരണമാണിത്. മൃതദേഹം പോസ്റ്റമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൂന്ന് മാസം മുമ്പ് മൂന്നാം വർഷ ബി.ടെക് വിദ്യാർഥി ക്യാമ്പസ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് വിദ്യാര്‍ഥിനി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാർഥികള്‍ ആരോപിച്ചു. പ്രതിഷേധിച്ച നേപ്പാള്‍ സ്വദേശികളായ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് പോകാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികളെ അധികൃതര്‍ ബലമായി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതായും വിവരമുണ്ട്.
അതേസമയം, വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്ഥാപനത്തിനെതിരെ ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. പ്രകൃതി പീഡനത്തിനും ഭീഷണിപ്പെടുത്തലിനും വിധേയയായി എന്നാണ് പിതാവ് സുനിൽ ലാംസൽ ആരോപിക്കുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പിതാവ് പറയുന്നു. ഒഡീഷ സർക്കാറിലും പൊലീസിലും വിശ്വാസം ഉണ്ടെന്നും സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Student commits suicide hostel room
