വാഹനപരിശോധനക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു; ദേഹപരിശോധനയിൽ പിടിച്ചത് 11.9 ഗ്രാം എം.ഡി.എം.എ

വാഹനപരിശോധനക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു; ദേഹപരിശോധനയിൽ പിടിച്ചത് 11.9 ഗ്രാം എം.ഡി.എം.എ
May 2, 2025 07:38 AM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കോട്ടയത്ത്‌ 11.9 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിലായി. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി അർജുനാണ് (29) കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11.30ഓടെ തിരുവാതിക്കൽ പാറച്ചാൽ റോഡിലെ പാറച്ചാൽ പാലത്തിന് സമീപത്ത് സംശയകരമായി നിർത്തിയിട്ട വാഹനം പൊലീസ് പരിശോധിക്കുകയായിരുന്നു.

പരിശോധനക്കിടെ അർജുൻ കാറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. പൊലീസ് ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടി. ദേഹപരിശോധനയിലാണ് ജീൻസിന്റെ പോക്കറ്റിൽ നിന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. വിൽപനക്കായി കൊണ്ടുവന്നതായിരുന്നു ഇത്.

വല്ലാത്തൊരു ഹോബി.....! ബ്ലാക്ക്ബെറി, സ്ട്രോൺ ആപ്പിൾ തുടങ്ങി ഏഴിനം ഹൈബ്രിഡ് കഞ്ചാവുകളുടെ ആൽബം, 27 കാരൻ പിടിയിൽ

കൊല്ലം: ( www.truevisionnews.com ) കൊല്ലത്ത് ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി 27 കാരൻ പിടിയിൽ. കല്ലുംതാഴം സ്വദേശി അവിനാശ് ശശിയാണ് എക്സൈസ് എൻഫോഴ്മെന്റ് സംഘത്തിന്റെ പിടിയിലായത്. ഉപയോഗിച്ച ശേഷമുളള കഞ്ചാവ് പ്രതി കവറുകളിലാക്കി സൂക്ഷിച്ചുരുന്നു.

ഹൈബ്രിഡ് കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദേശമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ സി.പി ദിലീപും സംഘവും കല്ലുംതാഴത്തെ അവിനാശ് ശശിയുടെ വീട്ടിൽ ഇന്നലെ രാത്രി പരിശോധന നടത്തിയത്.

മുറിക്കുള്ളിൽ നിന്ന് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവുകൾ പിടിച്ചെടുത്തു. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ കഞ്ചാവുകളാണ് പ്രതി ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ചിരുന്നത്.

ഉപയോഗിക്കാനായി വാങ്ങുന്ന കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. ഹൈബ്രിഡ് കഞ്ചാവിനൊപ്പം 89 മില്ലി ഗ്രാം എൽഎസ്ഡി സ്റ്റാമ്പും കണ്ടെടുത്തു. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം ഈ വർഷം നടത്തുന്ന ആദ്യ എൽഎസ്ഡി വേട്ടയാണിത്. പ്രതിക്ക് ലഹരി മരുന്ന് കൈമാറിയത് ആരാണെന്നതിലും അന്വേഷണം തുടരുന്നു. അവിനാശ് എംഡിഎംഎ കേസുകളിലും പ്രതിയാണെന്ന് എക്സൈസ് വ്യക്തമാക്കി.

mdma seized youth arrested kottayam

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories










//Truevisionall