കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടിക്ക് നേരെ അതിക്രമം, അന്വേഷണം കൂടുതൽ പേരിലേക്ക്; പ്രതികൾ വലയിലായത് ഇങ്ങനെ

കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടിക്ക് നേരെ അതിക്രമം, അന്വേഷണം കൂടുതൽ പേരിലേക്ക്; പ്രതികൾ വലയിലായത് ഇങ്ങനെ
May 2, 2025 06:17 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) നഗരമധ്യത്തിൽ 15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെ വിശദമായി അന്വേഷിക്കാൻ പൊലീസ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കാളാഴ്ച സന്ധ്യാനേരത്താണ് അതിക്രമം.

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പതിനഞ്ചുകാരി. ആളൊഴിഞ്ഞ നിരത്തായിരുന്നു അപ്പോൾ സംഭവം സ്ഥലം. പെൺകുട്ടിയെ പിന്തുടർന്ന പ്രതികൾ അപായപ്പെടുത്താൻ ശ്രമിച്ചു. ഒരാൾ വായപൊത്തുകയും മറ്റൊരാൾ വലിച്ചിഴക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ധൈര്യം സംഭരിച്ച പെൺകുട്ടി ബഹളം വച്ച്, കുതറിയോട് രക്ഷപ്പെടുകയായിരുന്നു.

പ്രതികളെ കണ്ടെത്തുക ഏറെ വെല്ലുവെളിയായിരുന്നു. നിരവധി സിസിടിവികൾ പരതി. അതിനിടയിൽ സംഭവസ്ഥലത്ത് നിന്നൊരു ചെരുപ്പ് കിട്ടി. അതിൽ സിമന്റ് അംശം കണ്ടെത്തി. പ്രതികൾ കെട്ടിട നിർമാണമേഖലയിൽ പണിയെടുക്കുന്നവരാകാം എന്നായി സംശയം. അന്വേഷണം തുടർന്നു.

ചാലപ്പുറം ഭജന കോവിലിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്ത് വച്ചാണ് കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ, ഹിമാൻ അലി എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പട്രോളിങ് കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

ജോലിക്കാര്‍ക്ക് ശമ്പളം; അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെ; കുടുങ്ങിയത് വൻ പെൺ വാണിഭ സംഘം

കൊച്ചി: ( www.truevisionnews.com ) കൊച്ചി വൈറ്റിലയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. വൈറ്റില ആർടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികൾ. ഡാൻസാഫിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്.

ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈറ്റില ആർടിക് ഹോട്ടലിൽ ഡാൻസഫും പൊലീസും സംയുക്ത പരിശോധന നടത്തിയത്. ഹോട്ടലിൽ നിന്നും ലഹരി പിടിച്ചെടുത്തില്ലെങ്കിലും വൻ പെൺ വാണിഭ സംഘമാണ് പിടിയിലായത്.

ഹോട്ടലിൽ പുറത്തു നിന്നുള്ള ഏജൻസി നടത്തിയിരുന്ന സ്പയുടെ മറവിൽ ആയിരുന്നു അനാശാസ്യം. മലയാളികളായ 11 യുവതികളാണ് പിടിയിലായത്. കൂടുതലും കൊച്ചിക്കാർ. മാസ ശമ്പളത്തിലാണ് യുവതികളെ നിയമിച്ചിരുന്നത്. മാനേജരായ യുവതിക്ക് 30000 രൂപയും മറ്റുള്ളവർക്ക് 15,000 രൂപയുമാണ് ശമ്പളം.

അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും. ഒരു മാസം സ്പായിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപയാണ് ഉടമസ്ഥന് വരുമാനം ലഭിച്ചിരുന്നത്. മഞ്ചേരി സ്വദേശി നൗഷാദാണ് സ്പാ നടത്തിയിരുന്നത്. ഇടനിലക്കാരനായ ജോസിന് 20,000 രൂപയാണ് മാസ ശമ്പളം.

പൊലീസിന്റെ പരിശോധനയിൽ ഗർഭ നിരോധന ഉറകളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ സ്പാക്കായി പ്രവർത്തിച്ചിരുന്നത് ഒരു മുറി മാത്രമാണ്. കൊച്ചി സൗത്ത് എസിപി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.


sexual assault bid kozhikode arrested with help cctv footage

Next TV

Related Stories
കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

May 2, 2025 12:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും...

Read More >>
നാദാപുരം പാറക്കടവിൽ നിന്നും കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു

May 2, 2025 11:54 AM

നാദാപുരം പാറക്കടവിൽ നിന്നും കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു

നാദാപുരം പാറക്കടവിൽ നിന്നും യുവാവിനെ കാണാതായി...

Read More >>
പൊലീസ് ഞെട്ടി; കോഴിക്കോട് രാമനാട്ടുകരയിൽ ഉപേക്ഷിച്ച നിലയിൽ പൊതി

May 1, 2025 11:14 PM

പൊലീസ് ഞെട്ടി; കോഴിക്കോട് രാമനാട്ടുകരയിൽ ഉപേക്ഷിച്ച നിലയിൽ പൊതി

കോഴിക്കോട് രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പൊതി കണ്ടെത്തി...

Read More >>
Top Stories