കോഴിക്കോട് : (truevisionnews.com) ചാലപ്പുറത്ത് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം ചെറുത്ത് പെൺകുട്ടി ഓടി രക്ഷപ്പെടുന്ന ദൃശ്യം പുറത്തുവന്നു.

വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടിയെ പിടികൂടുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോകാനും ശ്രമിച്ചത്. പെൺകുട്ടി ഉറക്കെ നിലവിളിക്കുന്നതും ഓടി രക്ഷപ്പെടുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് സംസ്ഥാന തൊഴിലാളികൾ പിടിയിലായത്. ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ(36), ഹിമാൻ അലി(18) എന്നിവരാണ് പിടിയിലായത്.
സംഭവ സ്ഥലത്ത് വെച്ച് സിമന്റ് നിറഞ്ഞ ഒരു ചെരുപ്പ് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നിർമ്മാണതൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികളാകാം പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. എഴുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലുമാണ് പ്രതികളെ പിടികൂടാനായത്.
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; രണ്ട് പേർ പിടിയിൽ
കോഴിക്കോട്: ( www.truevisionnews.com ) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാണിച്ച രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. കോഴിക്കോട് കസബ പൊലീസാണ് ഇരുവരെയും പിടികൂടിയത്. ചാലപ്പുറത്ത് വെച്ചാണ് പതിനാല് വയസുള്ള പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.
സംഭവത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
CCTV footage attempted rape student Chalappuram Kozhikode released
