ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും റിമാന്‍ഡില്‍

ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും റിമാന്‍ഡില്‍
May 1, 2025 08:33 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) പേരൂരില്‍ അമ്മയും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. മരിച്ച ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയെയും ഭര്‍തൃപിതാവ് ജോസഫിനെയുമാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു ജിമ്മിയെയും പിതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ജിസ്‌മോള്‍ ഗാര്‍ഹിക പീഡനത്തിനിരയായെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്‌മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്‌മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു.

നാളുകളായി ഭര്‍ത്താവ് ജിമ്മിയുടെ വീട്ടില്‍ ജിസ്‌മോള്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്. ഭര്‍തൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്‌മോളുടെ പിതാവ് പറഞ്ഞിരുന്നു.

പല പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും ജിസ്‌മോള്‍ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കണ്ടിട്ടുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് നേരത്തേ പറഞ്ഞിരുന്നു. മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്‌മോള്‍ നടത്തിയിരുന്നു.

ഈ സമയം ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്‌മോളെയും മക്കളെയും കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇതൊക്കെ ഒരു രസല്ലേ....;സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

(truevisionnews.com) മലയാള സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശി ശരത് ഗോപാലിനെയാണ് പോലീസ് പിടികൂടിയത്. ഇന്‍ഫോപാര്‍ക്ക് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പറവൂരിലെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോര്‍ഫിങ്ങിന് ഉപയോഗിക്കുന്നത്.

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് നടിമാരാണ് പരാതി നല്‍കിയിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ശേഖരിക്കുന്ന ചിത്രങ്ങളാണ് നഗ്ന വീഡിയോകളും ചിത്രങ്ങളും ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിന് വേണ്ടി മാത്രം മൂന്നിലധികം അക്കൗണ്ടുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രതിക്ക് ഉണ്ടായിരുന്നത്. നിലവില്‍ പ്രതിയെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.


Jismol and her children died after jumping river Husband and father in law remanded

Next TV

Related Stories
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം; പിന്നാലെ ജീവൻ കവർന്ന് വാഹനാപകടം, നോവായി അബിത

May 23, 2025 08:15 AM

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം; പിന്നാലെ ജീവൻ കവർന്ന് വാഹനാപകടം, നോവായി അബിത

അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ പ്ലസ്ടു വിദ്യാർഥിനിക്ക്...

Read More >>
അമ്മ മലയാളം 'കാവ്യ ജ്യോതി' പുരസ്കാരം ഡോ. ബി. ജി. ഗോകുലന്

May 18, 2025 10:36 AM

അമ്മ മലയാളം 'കാവ്യ ജ്യോതി' പുരസ്കാരം ഡോ. ബി. ജി. ഗോകുലന്

'കാവ്യ ജ്യോതി' പുരസ്കാരം ഡോ. ബി. ജി....

Read More >>
കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം; ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം

May 16, 2025 10:47 AM

കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം; ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം

കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് ലോട്ടറി തൊഴിലാളി ...

Read More >>
Top Stories