മക്കളുമായി യുവതി പുഴയിൽചാടി ആത്മഹത്യചെയ്ത കേസ്; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

മക്കളുമായി യുവതി പുഴയിൽചാടി ആത്മഹത്യചെയ്ത കേസ്; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
Apr 30, 2025 07:23 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) നീറിക്കാട് മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവായ നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരെ ഏറ്റുമാനൂര്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു പിന്നാലെ അറസ്റ്റുചെയ്യുകയായിരുന്നു.

ആത്മഹത്യ പ്രേരണാക്കുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ചോദ്യംചെയ്യലില്‍ ആത്മഹത്യ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിസ്‌മോള്‍ പിതാവിന് അയച്ച ഫോണ്‍ ശബ്ദരേഖയടക്കം തെളിവായി കണക്കിലെടുത്താണ് നടപടി.

മരിച്ച ജിസ്‌മോളുടെ കുടുംബം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15-നാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ തോമസ് (34), മക്കളായ നോഹ(5), നോറ(2) എന്നിവരെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവം.

വീട്ടിലെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ജിസ്‌മോള്‍ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തുന്നനിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രാവിലെ വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷംനല്‍കിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്‌മോള്‍, ഇത് പരാജയപ്പെട്ടതോടെ സ്‌കൂട്ടറിലാണ് പള്ളിക്കുന്ന് കടവിലെത്തിയത്. ഇവരുടെ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്‌മോള്‍ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കണ്ണൂർ മട്ടന്നൂരിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവം, സ്നേഹതീരം സംഘടനക്കെതിരെ നടപടി

കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂർ മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് അധികൃതര്‍. കമ്മ്യൂണിറ്റി തല സംഘടനയായ സ്നേഹതീരത്തിന് കണ്ണൂര്‍ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.

ഉറകള്‍ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ 5000 രൂപയാണ് പിഴ ചുമത്തിയത്. എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യേണ്ടിയിരുന്ന ഉൽപ്പന്നങ്ങളാണ് പൊതുസ്ഥലത്ത് തള്ളിയത്. ഇരുപതിലധികം ചാക്കുകളിലായി ഗർഭനിരോധന ഉറകൾ, പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.

ചാക്കുകളിലായുള്ള വസ്തുക്കള്‍ പൊതുസ്ഥലത്ത് തള്ളുകയായിരുന്നു. ഗര്‍ഭിനിരോധന ഉറകളും പ്രെഗ്നന്‍സി ടെസ്റ്റി കിറ്റുകളുമാണ് ചാക്കുകളിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് വെള്ളിയാംപറമ്പിൽ ഗര്‍ഭനിരോധന ഉറകള്‍ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തിയത്.

ആയിരക്കണക്കിന് പാക്കറ്റുകളാണ് 20 ചാക്കുകളിലായി നാലിടത്തായി തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായി പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്‍റുകളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു.2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്.

Woman commits suicide by jumping into river children husband father in law arrested

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories










//Truevisionall