കണ്ണൂരിലെ ഓട്ടോഡ്രൈവറെ തളിപ്പറമ്പില്‍ കാണാതായി

 കണ്ണൂരിലെ ഓട്ടോഡ്രൈവറെ തളിപ്പറമ്പില്‍ കാണാതായി
Apr 30, 2025 01:49 PM | By Susmitha Surendran

  കണ്ണൂര്‍ : (truevisionnews.com) കണ്ണൂരിലെ ഓട്ടോഡ്രൈവറെ തളിപ്പറമ്പില്‍ കാണാതായി  . കൊറ്റാളി മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടില്‍ അനില്‍കുമാറിനെയാണ്(49)കാണാതായത്. കെ.എല്‍-13 എ.ജെ.-0976 നമ്പര്‍ ഓട്ടോറിക്ഷയില്‍ തളിപ്പറമ്പിലെത്തിയ അനില്‍കുമാര്‍ കൊറ്റാളിയിലെ കുടുംബവീട്ടിലോ ഭാര്യയുടെ വീടായ കോറോം മുത്തത്തിയിലോ തിരിച്ചെത്തിയില്ലെന്നാണ് പരാതി.

ഇയാളുടെ ഓട്ടോറിക്ഷ ഇന്നലെ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപത്തെ ഹോട്ടലിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യ കുഞ്ഞിവളപ്പില്‍ വീട്ടില്‍ കെ.വി.സന്ധ്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൊട്ടിൽപ്പാലത്ത് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട് : ( www.truevisionnews.com ) തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി ബന്ധുക്കളും പൊലീസും തിരച്ചിൽ തുടരുന്നു. തൊട്ടിൽപ്പാലത്തെ വീട്ടിൽ നിന്നും ഇന്നലെ രാവിലെ പണി സ്ഥലത്തേക്ക് പോയ മധ്യവയസ്കൻ തിരിച്ചെത്താത്തതായാണ് പരാതി.

കാവിലുംപാറ സ്വദേശി കലയക്കൂട്ടത്തിൽ ബാബു (60)നെയാണ് കാണാതായത്. ഇന്നലെ രാവിലെ ഇയാൾ താമസിക്കുന്ന കാവിലുംപാറയുള്ള വീട്ടിൽ നിന്നും പണിസ്ഥലത്തേക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതെ വന്നപ്പോഴാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

മകൻ നിധിൻ ബാബുവിന്റെ പരാതിയിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്, വടകര സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: ( www.truevisionnews.com ) കര്‍ണാടകയിലെ ബല്‍ഗാവിയില്‍ വടകര സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായ പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വടകര വില്ല്യാപ്പള്ളി സ്വദേശി കോച്ചിയാമ്പള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.

ബെല്‍ഗാവി പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. അലനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

പിതാവ്: 9480290450, ബെല്‍ഗാവി മെഡിക്കല്‍ കോളേജ്: 9448266972, ബെല്‍ഗാവി പൊലീസ് സ്‌റ്റേഷന്‍: 083102491071.



Auto driverKannur missing Thaliparamb

Next TV

Related Stories
കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 10:52 AM

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം...

Read More >>
അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

May 31, 2025 08:50 AM

അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ...

Read More >>
പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

May 30, 2025 07:31 PM

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത്...

Read More >>
Top Stories