കോട്ടയം : (truevisionnews.com) മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളുടെ ശിക്ഷ വിധി ഇന്ന്. മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ് , ഭാര്യ കുഞ്ഞുമോൾ എന്നിവരാണ് കേസിലെ പ്രതികൾ. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
2017 ഓഗസ്റ്റ് 23 നായിരുന്നു സംഭവം. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ ചേർന്ന് കൊലപെടുത്തിയത്. ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന വിനോദിന് സംശയമുണ്ടായിരുന്നു. തുടർന്ന് ഭാര്യയുടെ സഹായത്തോടെ മീനടത്തെ വാടക വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് ശരീരഭാഗങ്ങൾ കക്ഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
.gif)

Manganam youth killed dismembered dumped sack Conviction accused announced today
