മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്, വടകര സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്, വടകര സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം
Apr 30, 2025 07:41 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കര്‍ണാടകയിലെ ബല്‍ഗാവിയില്‍ വടകര സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായ പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വടകര വില്ല്യാപ്പള്ളി സ്വദേശി കോച്ചിയാമ്പള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.

ബെല്‍ഗാവി പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. അലനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

പിതാവ്: 9480290450, ബെല്‍ഗാവി മെഡിക്കല്‍ കോളേജ്: 9448266972, ബെല്‍ഗാവി പൊലീസ് സ്‌റ്റേഷന്‍: 083102491071.

MBBS student Vadakara missing Investigation intensified

Next TV

Related Stories
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; വടകരയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സിവിൽ പോലീസ് ഓഫീസർക്ക് വിട ചൊല്ലി ജന്മനാട്

May 13, 2025 10:44 PM

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; വടകരയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സിവിൽ പോലീസ് ഓഫീസർക്ക് വിട ചൊല്ലി ജന്മനാട്

സിവിൽ പോലീസ് ഓഫീസർ പുന്നോൽ കരീകുന്നുമ്മൽ ഹൗസിൽ പി.സന്തോഷിന് കണ്ണീരിൽ കുതിർന്ന...

Read More >>
കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും ഒരാഴ്ചത്തേക്ക് നിരോധനം

May 13, 2025 09:53 PM

കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും ഒരാഴ്ചത്തേക്ക് നിരോധനം

ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും...

Read More >>
Top Stories