അശ്ലീല വീഡിയോ കേസ്; യുവതിക്ക് വധഭീഷണി പ്രവാസി യുവാവിൻ്റെ ജാമ്യം റദ്ദാക്കി

അശ്ലീല വീഡിയോ കേസ്; യുവതിക്ക് വധഭീഷണി പ്രവാസി യുവാവിൻ്റെ ജാമ്യം റദ്ദാക്കി
Apr 29, 2025 10:47 PM | By VIPIN P V

നാദാപുരം : ( www.truevisionnews.com ) യുവതിയുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രവാസി യുവാവിൻ്റെ ജാമ്യം നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. വിഷ്ണുമംഗലം സ്വദേശി വാണിയം വീട്ടിൽ മുഹമ്മദ് ഷെഫിക്ക് (27) ന് ഉപാധികളോടെ നൽകിയ ജാമ്യമാണ് പോലീസിൻ്റെ അപേക്ഷ പ്രകാരം റദ്ദ് ചെയ്തത്.

വിദേശത്തായിരുന്ന പ്രതി കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു. കഴിഞ്ഞ വർഷം ഡിസംമ്പർ മുതൽ യുവതിയെയും ഭർത്താവിനെയും ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. നാദാപുരം ഭാത്തേക്ക് വന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാതായി കാണിച്ച് ജനുവരിയിൽ നാദാപുരം പോലീസിൽ പരാതി നല്കുകയായിരുന്നു.

ഇതേ തുടർന്നാണ്ജാമ്യത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാദാപുരം പോലീസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കോടതി ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറങ്ങിയത്.പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട്  യുവതി നേരത്തെ ഹൈകോടതി സമീപിച്ചിരുന്നു.

pornographic video case Bail expatriate youth who threatened kill woman cancelled

Next TV

Related Stories
കോഴിക്കോട് ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Jun 1, 2025 08:00 AM

കോഴിക്കോട് ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

ചാത്തമംഗലം റോഡിൽ ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച്...

Read More >>
കോഴിക്കോട് പാളയത്ത് മഴയത്ത് തെന്നിവീണ ബൈക്കിന് തീ പിടിച്ചു; യാത്രികന് പരിക്ക്

May 30, 2025 07:11 PM

കോഴിക്കോട് പാളയത്ത് മഴയത്ത് തെന്നിവീണ ബൈക്കിന് തീ പിടിച്ചു; യാത്രികന് പരിക്ക്

കോഴിക്കോട് പാളയത്ത് മഴയത്ത് തെന്നിവീണ ബൈക്കിന് തീ...

Read More >>
Top Stories