കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വേനൽ മഴ; തൊട്ടിൽപ്പാലം , കുറ്റ്യാടി ഭാഗങ്ങളിൽ വ്യാപക നാശം

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വേനൽ മഴ; തൊട്ടിൽപ്പാലം , കുറ്റ്യാടി ഭാഗങ്ങളിൽ വ്യാപക നാശം
Apr 29, 2025 09:50 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വേനൽ മഴ കനക്കുന്നു. തൊട്ടിൽപ്പാലം കുറ്റ്യാടി ഭാഗങ്ങളിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പെയ്ത ശക്തമായ വേനൽ മഴയിൽ വ്യാപക നാശനഷ്ടം. മഴക്കൊപ്പം എത്തിയ കാറ്റിൽ മരങ്ങൾ വീണതിനാൽ പലയിടങ്ങളിലും വൈദ്യുതിബന്ധം താറുമാറായി.


കുറ്റ്യാടി തൊട്ടിൽപാലം റോഡിൽ കാഞ്ഞിരോളിയിൽ വൻമരം കടപുഴകി വീണ് വീടിൻറെ മതിലും ഗേറ്റും തകർന്നു. നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും നാട്ടുകാർ ഇടപെട്ട് മരച്ചില്ലകൾ മുറിച്ചുമാറ്റി ഗതാഗതം സുഗമമാക്കി.

ഇലക്ട്രിക് ലൈൻ തകർന്ന നിലയിലാണ്. അതേസമയം തൊട്ടിൽപാലം മുള്ളൻകുന്ന് റോഡിൽ വീനസ് ബേക്കറിക്ക് സമീപം റോഡിന് കുറുകെ തെങ്ങ് വീണ് അരമണിക്കൂറിലേറെ സമയം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ തെങ്ങ് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

Summer rain Kozhikode district widespread damage Thottilpalam Kuttiadi areas

Next TV

Related Stories
ജീവിതം ലഹരിയെന്ന സന്ദേശവുമായി ലിസി മുരളീധരന്റെ 'അരുത് യുവത്വമേ..!' മുഖ്യമന്ത്രിയുടെ വേദിയിൽ

Jun 26, 2025 02:55 PM

ജീവിതം ലഹരിയെന്ന സന്ദേശവുമായി ലിസി മുരളീധരന്റെ 'അരുത് യുവത്വമേ..!' മുഖ്യമന്ത്രിയുടെ വേദിയിൽ

അരുത് യുവത്വമേ !" എന്ന നൃത്തപരിപാടികൾ മുഖ്യമന്ത്രിയുടെ...

Read More >>
Top Stories