പാലക്കാട്: (truevisionnews.com) കുളത്തിൽ കുളിക്കുന്നതിനിടെ പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. പാലക്കാട് മീൻവല്ലം തുടിക്കോട് ആദിവാസി ഉന്നതിയിലെ മൂന്ന് സഹോദരങ്ങളാണ് മുങ്ങി മരിച്ചത് .ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് രണ്ട് ആൺ കുട്ടികളും ഒരു പെൺകുട്ടിയും മുങ്ങി മരിച്ചത്.

തുടിക്കോട് തമ്പിയുടെ പത്തു വയസുകാരി മകൾ രാധിക, തുടിക്കോട് ഉന്നതിയിൽ പ്രകാശൻ്റെ മക്കളായ പ്രദീപ്, പ്രദീഷ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്. രണ്ടുകുട്ടികളെയാണ് ആദ്യം കുളത്തില്‍നിന്ന് പുറത്തെടുത്തത്. പിന്നീട് മൂന്നാമത്തെ കുട്ടിയെയും കരയ്‌ക്കെത്തിച്ചു. .
രാധികയെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. നാട്ടുകാർ അപകടം ഉണ്ടായ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആശുപത്രിയിൽ എത്തിച്ച മൂന്ന് കുട്ടികളും മരിച്ചു.
Three children drown pond Palakkad
