അനധികൃത സ്വത്ത് സമ്പാദന കേസ്; കെ എം എബ്രഹാമിനെതിരായ കേസിന്റെ ഫയൽ സിബിഐക്ക് കൈമാറി വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ എം എബ്രഹാമിനെതിരായ കേസിന്റെ ഫയൽ സിബിഐക്ക് കൈമാറി വിജിലൻസ്
Apr 29, 2025 09:28 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിന്റെ ഫയലുകൾ വിജിലൻസ് സിബിഐക്ക് കൈമാറി. ഫയൽ കൈമാറ്റം വൈകിയത് വിമർശിക്കപ്പെട്ടത്തിന് പിന്നാലെയാണ് നടപടി. വിജിലൻസ് മേധാവിയുടെ നിർദ്ദേശപ്രകാരം വിജിലൻസ് തിരുവനന്തപുരം സ്പെഷൽ സെൽ എസ്പിയാണ് സിബിഐക്ക് ഫയലുകൾ കൈമാറിയത്. 

മുംബൈയിലെ 3 കോടി വിലയുള്ള അപ്പാർട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാർട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികൾ വരവിൽ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥർ കെ.എം എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെൻ ഡൗൺ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ പ്രതിഷേധം അറിയിച്ചത്.

ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസിൽ ക്ലീൻ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017 ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു.

2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും. വരവിൽ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരെ കെഎം എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.



Vigilance hands over file CBI against KM Abraham case

Next TV

Related Stories
പോത്തോൻകോട് സുധീഷ് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

Apr 29, 2025 12:21 PM

പോത്തോൻകോട് സുധീഷ് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പോത്തോൻകോട് സുധീഷ് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി....

Read More >>
മഴ.. മഴ... കുട കുട .....; ആരും കുടയെടുക്കാൻ മറക്കണ്ട, ഇന്ന്  ഇടിമിന്നലോടുകൂടിയ മഴ വരുന്നു

Apr 29, 2025 12:05 PM

മഴ.. മഴ... കുട കുട .....; ആരും കുടയെടുക്കാൻ മറക്കണ്ട, ഇന്ന് ഇടിമിന്നലോടുകൂടിയ മഴ വരുന്നു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

Read More >>
Top Stories