കോഴിക്കോട് ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി മറിഞ്ഞ് തീപിടിത്തം; ഒഴിവായത് വൻദുരന്തം

കോഴിക്കോട് ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി മറിഞ്ഞ് തീപിടിത്തം; ഒഴിവായത് വൻദുരന്തം
Apr 28, 2025 09:37 AM | By VIPIN P V

ഫ​റോ​ക്ക്: ( www.truevisionnews.com ) ദേ​ശീ​യ​പാ​ത ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. മീ​ഞ്ച​ന്ത ഫ​യ​ർ സ​ർ​വി​സി​ൽ നി​ന്നെ​ത്തി​യ സേ​നാം​ഗ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 1.25 നാ​യി​രു​ന്നു സം​ഭ​വം.

ദേ​ശീ​യ​പാ​ത​യി​ൽ തി​ര​ക്കു കു​റ​ഞ്ഞ സ​മ​യ​മാ​യ​തി​നാ​ൽ ടാ​ങ്ക​ർ ലോ​റി റോ​ഡി​നു അ​രി​കി​ലേ​ക്ക് ചേ​ർ​ത്തു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​തും പെ​ട്ടെ​ന്ന് തീ ​അ​ണ​ക്കാ​നാ​യ​തും ദു​ര​ന്തം ഒ​ഴി​യാ​ൻ സ​ഹാ​യ​ക​മാ​യി. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഡീ​സ​ൽ ന​ൽ​കി​യ ശേ​ഷം മ​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യു​ടെ കാ​ബി​നി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​പ്പോ​ൾ ഡ്രൈ​വ​ർ, വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡി.​സി.​പി എ​ക്സി​റ്റി​ങ്ഗ്യൂ​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

തു​ട​ർ​ന്ന് മീ​ഞ്ച​ന്ത​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. മീ​ഞ്ച​ന്ത ഫ​യ​ർ സ്റ്റേ​ഷ​നി​ലെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഇ. ​ഷി​ഹാ​ബു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ റ​സ്ക്യൂ ഓ​ഫി​സ​ർ പി.​എം. ബി​ജേ​ഷ്, എ​ഫ്.​ആ​ർ.​ഒ​മാ​രാ​യ പി. ​ബി​നീ​ഷ്, പി. ​മ​ധു, ടി.​വി. ജി​ജി​ൻ​രാ​ജ്, ക​ൽ​വി​ൻ റോ​ഡ്രി​ഗ​സ്, എ​ൻ. സു​ഭാ​ഷ്, ഷ​ഫീ​ഖ് അ​ലി, ജ​യേ​ഷ്, ഹോം​ഗാ​ർ​ഡ്മാ​രാ​യ മ​നോ​ഹ​ര​ൻ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

Diesel tanker lorry overturns catches fire Cheruvannur Kozhikode Major disaster averted

Next TV

Related Stories
കോഴിക്കോട് വടകരയിൽ  ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; ജാഗ്രതാ സമിതി കണ്‍വീനര്‍ക്ക് മർദ്ദനമേറ്റു

Apr 28, 2025 07:44 PM

കോഴിക്കോട് വടകരയിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; ജാഗ്രതാ സമിതി കണ്‍വീനര്‍ക്ക് മർദ്ദനമേറ്റു

വടകരയിൽ ലഹരി മാഫിയക്കെതിരെ നിലപാട് എടുത്തതിന് ജാഗ്രതാ സമിതി കൺവീനർക്ക് മർദ്ദനം...

Read More >>
ഒഴിവായത് വൻ ദുരന്തം;  താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

Apr 28, 2025 01:27 PM

ഒഴിവായത് വൻ ദുരന്തം; താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം....

Read More >>
Top Stories