ഇടുക്കി: വട്ടവടയിൽ വിളവെടുക്കാറായ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. രഹസ്യ വിവരം കിട്ടിയതിന് പിന്നാലെ എക്സൈസ് എത്തിയാണ് കഞ്ചാവ് ചെടി നശിപ്പിക്കുന്നത്. പുഴയോരത്ത് നട്ടുപിടിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

96 കഞ്ചാവ് ചെടികളാണ് ഇത്തരത്തിൽ പൊലീസ് കണ്ടെത്തിയിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ലഹരി ഉപയോഗം നിയന്ത്രിക്കാനായി വ്യത്യസ്ത പദ്ധതികളാണ് എക്സൈസും കേരള സർക്കാരും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ലഹരി കേന്ദ്രങ്ങൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Cannabis plants found riverbank Excise destroy
