കണ്ണൂരിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കവെ അപകടം; ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

കണ്ണൂരിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കവെ അപകടം; ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു
Apr 28, 2025 08:29 AM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) മട്ടന്നൂർ കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ടു വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. തെരൂർ സ്വദേശി എം.കെ.ദിവാകരൻ (54) ആണ് മരിച്ചത്.

ഭാര്യ വിജിന (42), മകൻ അഹാൽ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.45ഓടെ കൊടോളിപ്രം പൈപ്പ് ലൈൻ റോഡിലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികിലുള്ള പൈപ്പിൻ്റെ കോൺക്രീറ്റ് വാൾവിൽ ഇടിച്ച് മറിയുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ദിവാകരനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിമുക്ത ഭടനാണ് മരിച്ച ദിവാകരൻ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ചു സംസ്കരിക്കും.

Accident while traveling family Kannur Head household dies after bike overturns

Next TV

Related Stories
കോഴിക്കോട് വടകരയിൽ  ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; ജാഗ്രതാ സമിതി കണ്‍വീനര്‍ക്ക് മർദ്ദനമേറ്റു

Apr 28, 2025 07:44 PM

കോഴിക്കോട് വടകരയിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; ജാഗ്രതാ സമിതി കണ്‍വീനര്‍ക്ക് മർദ്ദനമേറ്റു

വടകരയിൽ ലഹരി മാഫിയക്കെതിരെ നിലപാട് എടുത്തതിന് ജാഗ്രതാ സമിതി കൺവീനർക്ക് മർദ്ദനം...

Read More >>
ഒഴിവായത് വൻ ദുരന്തം;  താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

Apr 28, 2025 01:27 PM

ഒഴിവായത് വൻ ദുരന്തം; താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം....

Read More >>
Top Stories