എറണാകുളം: (truevisionnews.com) കൈവിടാതെ ചേർത്തുപിടിക്കും... നിർധന കുടുംബത്തിന് വീട് നിർമിക്കാനായി കൊകൊട്ടിക്കളി മത്സരം സംഘടിപ്പിച്ച് നീറിക്കോട് ഒ.എൽ.എച്ച് റെസിഡൻസ് അസോസിയേഷൻ. 22 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സമ്മാനക്കൂപ്പൺ, പരസ്യം എന്നിവയിലൂടെയാണ് പണം സ്വരൂപിച്ചത്. മെയ് 25ന് വൈകീട്ട് ഏഴ് മണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പുതുതായി നിർമിച്ച വീടിന്റെ താക്കോൽ കൈമാറുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജയൻ പറഞ്ഞു.

ഒഎൽഎച്ച് റെസിഡൻസ് അസോസിയേഷൻ അംഗമായ പൈനാടത്ത്കാട്ടിൽ ശശിയുടെ മരണത്തോടെ ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബം തികച്ചും ദുരിതത്തിലായി. അടച്ചുറപ്പുള്ള വീടില്ലാത്ത കുടുംബത്തിന് വീട് നിർമിക്കാൻ സർക്കാർ മൂന്നുലക്ഷം രൂപ അനുവദിച്ചു.
പക്ഷേ അതുകൊണ്ട് വീട് ഒന്നുമാക്കാൻ കഴിയില്ലായിരുന്നു. അപ്പോഴാണ് റെസിഡൻസ് അസോസിയേഷൻ ആ ദൗത്യം ഏറ്റെടുത്തത്. അവർ നാടൻപാട്ടുപാടി ഒരു റോഡ്‌ഷോ നടത്തി. അതിൽനിന്നും കിട്ടിയ പണംകൂടിച്ചേർത്ത് വീടിന്റെ നിർമാണം ഒരു പരിധിവരെ പൂർത്തിയാക്കി. ഇനിയുമുണ്ട് കുറെ പണി. അതിന് പണം വേണം. അതിനായി കണ്ടെത്തിയ ഒരു മാർഗമായിരുന്നു കൈകൊട്ടിക്കളി മത്സരം.
Residence Association holds Kaikottikkali competition build house poor family
